നേമം: അമിതവേഗത്തിലെത്തിയ ക്രെയിൻ ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചശേഷം പത്തടിതാഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. തിരുമലനിന്ന് പൂഴിക്കുന്നിലേക്ക് ബൈക്കിൽ വരികയായിരുന്ന പൂഴിക്കുന്ന് അഞ്ജലി നിവാസിൽ മോഹനൻ നായർ (45), ഭാര്യ ഗീതാഞ്ജലി എന്നിവർക്കാണ് പരിക്കേറ്റത്. മോഹനൻ നായരുടെ കൈകാലുകൾ ഒടിഞ്ഞു. ഗീതാഞ്ജലിയുടെ പരിക്ക് സാരമുള്ളതല്ല. തിരുമല -തൃക്കണ്ണാപുരം റോഡിൽ തൃക്കണ്ണാപുരം പാലത്തിനുസമീപം വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് അപകടം. റോഡരികിലെ പത്തടിയിലേറെ താഴ്ചയുള്ള കാർത്തിക മഠത്തിൽ കുമാറിെൻറ വീട്ടുമുറ്റത്തേക്കാണ് ക്രെയിൻ മറിഞ്ഞത്. കുമാറിെൻറ വീടിെൻറ മതിലും ഗേറ്റും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.