വൃദ്ധ ബസിനടിയിൽപെട്ട് മരിച്ച സംഭവം; കോൺഗ്രസ്​ പ്രവർത്തകർ റോഡ് ഉപരോധിച്ചു

നെടുമങ്ങാട്: വൃദ്ധ ബസിനടിയിൽപെട്ട് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മാർക്കറ്റ് ജങ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പാതയുടെ ഇരുവശവും വഴിവാണിഭക്കാർ ൈകയടക്കിയതാണ് അപകടങ്ങൾക്ക് കാരണമെന്നാരോപിച്ചായിരുന്നു ഉപരോധം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമങ്ങാട് തഹസിൽദാർ എം.കെ. അനിൽകുമാർ, സി.ഐ സുരേഷ്കുമാർ എന്നിവർ സമരക്കാരുമായി ചർച്ചനടത്തി. വില്ലേജ് ഓഫിസർ മുഖേന നോട്ടീസ് നൽകുമെന്നും ഒഴിഞ്ഞില്ലെങ്കിൽ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കുമെന്നും മാർക്കറ്റ് ജങ്ഷനിൽ പുതുതായി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സിസ്റ്റത്തിലെ അപാകതകൾ പരിഹരിക്കുമെന്നും ഇവർ നൽകിയ ഉറപ്പിനെ തുടർന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.