പരുത്തിപ്പള്ളി സ്‌കൂളിലെ പുതിയ ഒാഡിറ്റോറിയം തുറന്നു

കാട്ടാക്കട: പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച ഒാഡിറ്റോറിയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്‌ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം വിജു മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.എച്ച്. വാഹിദ, എ. മിനി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. സുധീർ, പി.ടി.എ പ്രസിഡൻറ് വി.ഒ. സുഗതകുമാർ, വൈസ് പ്രസിഡൻറ് ഗോവിന്ദൻകുട്ടി നായർ, എസ്.എം.സി അധ്യക്ഷ വി. രമണി, പ്രിൻസിപ്പൽമാരായ ആർ.എസ്. ഹേമ പ്രിയ, ബി.എസ്. ബൈജ, പ്രധാനാധ്യാപിക വി.എം. പുഷ്‌പാഭായി, സ്റ്റാഫ് സെക്രട്ടറി ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.