അഞ്ചൽ: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരെൻറ നേതൃത്വത്തിലുള്ള സമരപ്രഖ്യാപന വാഹന ജാഥക്ക് പുനലൂർ ചടയമംഗലം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഇതിന് മുന്നോടിയായുള്ള സ്വാഗത സംഘം രൂപവത്കരിച്ചു. എ. സക്കീർ ഹുസൈൻ ചെയർമാനായും ഡി. ചന്ദ്രബോസ്, വലിയവിള വേണു എന്നിവരെ ജനറൽ കൺവീനർമാരായും തെരഞ്ഞെടുത്തു ബി.ജെ.പി മാർച്ചും ധർണയും അഞ്ചൽ: ഏരൂർ എണ്ണപ്പനത്തോട്ടത്തിലെ സൂപ്പർവൈസർ ശശികുമാരപിള്ളയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓയിൽപാം സീനിയർ മാനേജരുടെ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ഭാരതീപുരം ജങ്ഷനിൽ നിന്ന് പ്രകടനമായി എത്തിയവരെ എസ്റ്റേറ്റിെൻറ പ്രവേശനകവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ബി.ജെ.പി പുനലൂർ നിയോജകമണ്ഡലം പ്രസിഡൻറ് എസ്. ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു. അനിൽകുമാർ, വടമൺ പ്രകാശ്, സതീഷ്കുമാർ, ഏരൂർ അനിൽ, തുമ്പോട് സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.