എം.എൽ.എക്കെതിരായ കേസ്​; പൊലീസ്​ നിയമം ദുരുപയോഗം ചെയ്യുന്നു ^വി.എം. സുധീരൻ

എം.എൽ.എക്കെതിരായ കേസ്; പൊലീസ് നിയമം ദുരുപയോഗം ചെയ്യുന്നു -വി.എം. സുധീരൻ നെയ്യാറ്റിൻകര: കോവളം എം.എൽ.എ വിൻസ​െൻറി​െൻറ കാര്യത്തിൽ പൊലീസ് നിയമം ദുരുപയോഗം ചെയ്യുന്നതായി വി.എം. സുധീരൻ. നിയമം എല്ലാവർക്കും ഒരുപോലെയാവണമെന്നും സുധീരൻ പറഞ്ഞു. വെള്ളിയാഴ്ച നെയ്യാറ്റിൻകര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന വിൻസ​െൻറിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരൻ. കേരളത്തിൽ അങ്ങോളമിങ്ങോളം മദ്യശാലകൾക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ ഒരു ജനപ്രതിനിധിക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടില്ല. ബാലരാമപുരത്തെ മദ്യശാലക്കെതിരായ സമരത്തിൽ പങ്കെടുത്ത വിൻസ​െൻറിനെതിരെ മദ്യവിൽപന നടന്നിരുന്നെങ്കിൽ ഉണ്ടാകാമായിരുന്ന നഷ്ടം ഭാവനയിൽ കണക്കാക്കിയാണ് പൊലീസ് കേസെടുത്തത്. കൂടാതെ കോവളം കൊട്ടാരത്തി​െൻറ കൈമാറ്റത്തി​െൻറ കാര്യത്തിൽ സർക്കാറി​െൻറ കള്ളക്കളി പുറത്തുകൊണ്ടുവരുന്നതിൽ നിർണായകമായ പങ്ക് വഹിച്ച സ്ഥലം എം.എൽ.എയെ ഒഴിവാക്കി നിർത്തുക എന്ന തന്ത്രം നടപ്പാക്കുകയായിരുന്നു. പൊലീസി​െൻറ നീക്കങ്ങളിൽ വലിയ ദുരൂഹതയുണ്ടെന്നും വിൻസ​െൻറ് എം.എൽ.എ ജയിലിൽ തന്നെ കഴിയണമെന്ന ഗൂഢലക്ഷ്യമാണ് സർക്കാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്ക് 12.30നെത്തിയ സുധീരൻ 15 മിനിറ്റ് നേരത്തെ കൂടിക്കാഴ്ചക്ക് ശേഷമാണ് മടങ്ങിയത്. വ്യാഴാഴ്ച പി.സി. ജോർജ് എം.എൽ.എയും വിൻസ​െൻറിനെ കാണാൻ ജയിലിലെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.