വെഞ്ഞാറമൂട്: വാമനപുരം എസ്.ബി.ഐ എ.ടി.എം നാലുമാസമായി പൂട്ടിക്കിടക്കുന്നതിനെതിരെ യൂത്ത്കോൺഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റി . വാമനപുരം രവി ഉദ്ഘാടനം ചെയ്തു. ജിതിൻ അധ്യക്ഷത വഹിച്ചു. രാജീവ് പി. നായർ, മോഹനചന്ദ്രൻ നായർ, ദിനേശ് എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ ദിനവും ക്വിറ്റ് ഇന്ത്യ ദിനാചരണവും നെടുമങ്ങാട്: അഴിക്കോട് ഗവ.യു.പി സ്കൂളിൽ യുദ്ധവിരുദ്ധദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആഘോഷിച്ചു. വാർഡ് അംഗങ്ങളായ ഇല്യാസും സബീന ബീഗവും സംബന്ധിച്ചു. അധ്യാപികമാരായ എം.ടി. രാജലക്ഷ്മി മുഖ്യപ്രഭാഷണവും എസ്. സ്വപ്നറാണി പ്രതിജ്ഞാവാചകവും ചൊല്ലി. പ്രഥമാധ്യാപകൻ സി.ആർ. ബാലു സംസാരിച്ചു. തുടർന്ന്, യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചനയും കുട്ടികളുടെ റാലിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.