സ്വാശ്രയ മെഡിക്കല്‍ രംഗത്തുനിന്ന് സാധാരണക്കാരെയും ആട്ടിപ്പുറത്താക്കിയെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പഠന രംഗത്തുനിന്ന് പാവങ്ങളെയും സാധാരണക്കാരെയും സംസ്ഥാന സര്‍ക്കാര്‍ പൂർണമായി അടിച്ചു പുറത്താക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ മെഡിക്കല്‍ കോഴ്‌സിന് നിശ്ചയിച്ച അഞ്ചുലക്ഷം രൂപ വാര്‍ഷിക ഫീസ് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാന്‍ കഴിയില്ല. സംസ്ഥാനത്ത് ഇത്തവണ പ്രവേശന നടപടി വൈകിയതു കാരണം രണ്ടാമത്തെ അലോട്ട്മ​െൻറിന് ശേഷവും സര്‍ക്കാര്‍ കോളജുകളില്‍ വന്‍തോതില്‍ അവശേഷിക്കുന്ന ഒഴിവുകള്‍ സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തേണ്ട അവസ്ഥയാണുണ്ടാവുന്നത്. ഇതുകാരണം മിടുക്കരായ കുട്ടികള്‍ക്ക് മികച്ച കോളജുകളില്‍ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ മാസം അഞ്ചിന് നടന്ന ക്ലസ്റ്റര്‍തല പരിശീലനത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ പകപോക്കല്‍ നടപടി സ്വീകരിക്കാനുള്ള നീക്കത്തില്‍നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.