ഞാറനീലി സന്ദർശിച്ച്​ നടപടിയെടുക്കുമെന്ന്​ മന്ത്രി ബാലൻ

തിരുവനന്തപുരം: ആത്മഹത്യകള്‍ വർധിക്കുന്ന വാമനപുരം മണ്ഡലത്തിലെ ഞാറനീലിയും സമീപത്തെ ആദിവാസി കോളനികളും ത​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സന്ദർശിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥലത്തെ ജനപ്രതിധിയായ ഡി.കെ. മുരളിയും വിഷയം സഭയില്‍ അവതരിപ്പിച്ചു. 2012 മുതല്‍ അവിടെ ആത്മഹത്യ പെരുകിയിട്ടും ഇക്കാര്യം നിയമസഭയുടെയോ പൊതുസമൂഹത്തി​െൻറയോ മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തത് എല്ലാവരുടെയും വീഴ്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യം, എന്‍.ആര്‍.എച്ച്.എം, പട്ടികവിഭാഗ ക്ഷേമവകുപ്പ് എന്നിവ സംയുക്തമായി ആദിവാസി മേഖലകളിൽ ഉള്‍പ്പെടെ വിശദപഠനം നടത്തും. മാനസിക- ആരോഗ്യ സര്‍വേയും നടത്തും. വിമുക്തിയുടെ നേതൃത്വത്തില്‍ ലഹരിമുക്ത പ്രചാരണപരിപാടികളും സംഘടിപ്പിക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഹരിമുക്തകേന്ദ്രം ആരംഭിക്കും. പദ്ധതികള്‍ പട്ടികവര്‍ഗ വികസന വകുപ്പ് നേരിട്ട് നടപ്പാക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആത്മഹത്യനിരക്ക് വർധിച്ചുവരുന്നതായാണ് കണക്കുകൾ. ഞാറനീലിയിൽ 2012ന് ശേഷം 33 േപർ ആത്മഹത്യ ചെയ്തുവെന്നാണ് ഒൗേദ്യാഗിക കണക്ക്. 26 േപര്‍ പട്ടികവര്‍ഗക്കാരും ശേഷിക്കുന്നവർ പട്ടികജാതിക്കാരുമാണ്. എന്നാല്‍, മൊത്തം 189 പേര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയത്. ഗൗരവമായി വിഷയം പരിശോധിക്കേണ്ടതുെണ്ടന്നും മന്ത്രി പറഞ്ഞു. ഞാറനീലിയിലെ അമിതമായ ആത്മഹത്യ പ്രവണതയെക്കുറിച്ച് അടിയന്തരപഠനം നടത്തി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഇത്രയേറെപേർ അത്മഹത്യ ചെയ്തിട്ടും പൊലീസ് ലാഘവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.