കുളത്തൂപ്പുഴ: വൈദ്യുതി സെക്ഷൻ പരിധിയിൽ ഉൾപ്പെട്ട ഡാലി, മൈലമൂട്, ചോഴിയക്കോട് പ്രദേശങ്ങളിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ . പാസ്വേഡിനായി ഫോൺ വിളി; ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് അധികൃതർ കുളത്തൂപ്പുഴ: എ.ടി.എം കാർഡിെൻറ സുരക്ഷ നമ്പറും പാസ്വേഡും തേടി ഫോൺ വിളികളെത്തുന്നത് പതിവാകുന്നു. ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി കുളത്തൂപ്പുഴയിലെ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ അലക്സ് സ്െപൻസറിന് ഡൽഹിയിൽനിന്നാണ് മൊബൈൽ ഫോണിൽ വിളിയെത്തിയത്. നന്നായി ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യുന്ന ആൾ ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് ഉപഭോക്താവിെൻറ എ.ടി.എം കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അതിനായി കാർഡിെൻറ സുരക്ഷ നമ്പറും തുടർന്നെത്തുന്ന പാസ്വേഡും നൽകണമെന്നും അല്ലാത്ത പക്ഷം കാർഡ് ഉപയോഗ ശൂന്യമാവുമെന്നും ധരിപ്പിക്കുകയായിരുന്നു. എന്നാൽ ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച് മുൻധാരണ ഉള്ളതിനാൽ വിവരം കൈമാറാതെ ഇദ്ദേഹം ഫോൺകാൾ അവസാനിപ്പിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് ബാങ്കിൽ വിവരം നൽകിയപ്പോൾ ഒരിക്കലും ഫോൺ മുഖേന ഉപഭോക്താവിെൻറ അക്കൗണ്ട് സംബന്ധിച്ചതോ എ.ടി.എം കാർഡുമായി ബന്ധപ്പെട്ടതോ ആയ ഒരു വിവരവും ആവശ്യപ്പെടില്ലെന്നും അത്തരം വിവരങ്ങൾ ആവശ്യപ്പെട്ടെത്തുന്ന ഫോൺകാളുകൾക്ക് മറുപടി നൽകരുതെന്നും തട്ടിപ്പിനിരയാകരുതെന്നും ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് മറ്റ് പലർക്കും ഇത്തരത്തിൽ സുരക്ഷ നമ്പറും പാസ്വേഡും ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺകാളുകൾ ലഭിക്കുന്നുണ്ടെന്ന വിവരം പലരും ബാങ്കിലെത്തി അറിയിച്ചതായും ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.