ദലിത് കുടുംബത്തിലെ ഗൃഹനാഥ ചികിത്സ സഹായം തേടുന്നു

ശാസ്താംകോട്ട: ഗുരുതര രോഗങ്ങൾ ബാധിച്ചവർ ഉൾപ്പെടുന്ന നിർധന ദലിത് കുടുംബത്തിലെ ഗൃഹനാഥ ഹൃദയ ശസ്ത്രക്രിയക്കും കുടുംബം പുലർത്തുന്നതിനുമായി കാരുണ്യം തേടുന്നു. കൊല്ലം പോരുവഴി ചാത്താകുളം വടക്കേമുറി അഖിൽ ഭവനിൽ അനിരുദ്ധ​െൻറ ഭാര്യ സുശീലയാണ് രണ്ടു ഹൃദയവാൽവുകൾ പ്രവർത്തനരഹിതമായി ചികിത്സയിൽ കഴിയുന്നത്. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗം ബാധിച്ച് ഭർത്താവ് അനിരുദ്ധൻ 10 വർഷത്തിലേറെയായി ചികിത്സയിലാണ്. മകൾ അഖിലയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലാണ്. സ്കൂൾ വിദ്യാർഥികളായ നാലു മക്കളും രോഗിയായ ഭർത്താവും ഉൾപ്പെടുന്ന കുടുംബത്തെ സുശീല കൂലിപ്പണി ചെയ്താണ് പോറ്റിയിരുന്നത്. മൂന്ന് സ​െൻറ് ഭൂമിയിലെ കൂരയിലാണ് ഈ കുടുംബം താമസിക്കുന്നത്.സുശീലയുടെ പേരിൽ എസ്.ബി.ഐ ഭരണിക്കാവ് ശാഖയിൽ 32870962549 നമ്പർ അക്കൗണ്ടുണ്ട്. IFSC SBINOO11924, ഫോൺ: 8113914664.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.