തിരുവനന്തപുരം: ആർ.എസ്.എസ് ശ്രീകാര്യം കാര്യവാഹക് രാജേഷ് കൊലപാതകക്കേസിൽ ജാമ്യംലഭിച്ച 12ാം പ്രതി വിഷ്ണു മോഹെൻറ ജാമ്യം റദ്ദാക്കാനായി പ്രോസിക്യൂഷൻ നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. ഹരജിയിൽ കോടതി വാദംകേൾക്കുകയും പ്രതിയെ ഹാജരാക്കാൻ അഭിഭാഷകന് നോട്ടീസ് നൽകുകയും ചെയ്തു. ഈമാസം 16ന് ഹാജരാക്കാനാണ് കോടതി ഉത്തരവ്. തിരുവനന്തപുരം ജില്ല പ്രിൻസിപ്പിൽ സെഷൻസ് ജഡ്ജിേൻറതാണ് ഉത്തരവ്. കാട്ടാക്കട സ്വദേശി വിഷ്ണുമോഹനെ അറസ്റ്റ് ചെയ്ത് മൂന്നാംദിവസം മജിസ്േട്രറ്റ് കോടതി ജാമ്യംനൽകിയിരുന്നു. എന്നാൽ, പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതികളിൽ ഒമ്പതാംപ്രതി സജു കുര്യനിൽനിന്നാണ് വിഷ്ണുമോഹനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിർണായകമൊഴി അന്വേഷണസംഘത്തിന് നൽകിയത്. ഇതേതുടർന്ന് അന്വേഷണസംഘം 12ാം പ്രതിയെ ഗൂഢാലോചനകുറ്റം ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ജില്ല കോടതിയിൽ ഹരജി നൽകിയത്. ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവർത്തകർ തമ്മിൽ പച്ചക്കുന്ന് കോളനിയിൽ നിലനിന്ന സംഘർഷമാണ് രാജേഷിെൻറ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.