മ്യൂസിയത്തിലെ ഇ-ടോയ്ലറ്റുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; ഇക്കോസിസ് സോളാർ തെരുവുവിളക്ക് സ്ഥാപിച്ചു തിരുവനന്തപുരം: മ്യൂസിയത്തിൽ സ്ഥാപിച്ച രണ്ട് ഇ--ടോയ്ലറ്റുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇവിടെയെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സന്ദർശകർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇ-ടോയ്ലറ്റ് നിർമാതാക്കളായ ഇറാം സയൻറിഫിക് സൊല്യൂഷൻസ് മ്യൂസിയത്തിൽ രണ്ട് ഇ-ടോയ്ലറ്റുകൾ സ്ഥാപിച്ചത്. ഭിന്നശേഷിയുള്ളവർക്ക് കൂടി ഉപയോഗിക്കാൻ പറ്റിയ രീതിയിലുള്ള സംവിധാനങ്ങൾ ഇ-ടോയ്ലറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. ഇറാം സയൻറിഫിക് സൊല്യൂഷൻസ് പുതുതായി ഇക്കോസിസ് എന്ന പേരിൽ വികസിപ്പിച്ചെടുത്ത സോളാർ തെരുവുവിളക്കും മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയം ഡയറക്ടർ കെ. ഗംഗാധരൻ ഇ-ടോയ്ലറ്റുകൾ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ളവർക്ക് ഉപയോഗിക്കാനായി പ്രത്യേക റാമ്പ് സംവിധാനം ഇ -ടോയ്ലറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഇവർക്ക് എളുപ്പത്തിൽ ഇ-ടോയ്ലറ്റിലേക്ക് പ്രവേശിക്കാനാകും. മ്യൂസിയത്തിലെ പൂന്തോട്ടത്തിലാണ് ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.