ഇന്ദിര ഗാന്ധി ജന്മശതാബ്​ദിയും കുടുംബ സംഗമവും

കിളിമാനൂർ: കോൺഗ്രസ് പുളിമാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കാട്ടുംപുറം പന്തടിക്കളത്ത് നടന്ന സംഗമം ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്തു. എ. സലിം അധ്യക്ഷതവഹിച്ചു. പ്രിയദർശിനി അവാർഡ് വിതരണം കെ.പി.സി.സി നിർവാഹക സമിതി അംഗം എ. ഇബ്രാഹീം കുട്ടിയും മുതിർന്ന പ്രവർത്തകരെ ആദരിക്കൽ ചടങ്ങ് കെ.പി.സി.സി അംഗം എൻ. സുദർശനനും പഠനോപകരണ വിതരണം എ. ഷിഹാബുദ്ദീനും ഉദ്ഘാടനംചെയ്തു. ഗംഗാധര തിലകൻ ഇന്ദിര ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. എ. നിസാറുദ്ദീൻ, എ. അഹമ്മദ് കബീർ, എം.എ. ബാലചന്ദ്രൻ, സി. രുക്മിണിയമ്മ, എ. നിസാറുദ്ദീൻ, ജി. ചന്ദ്രശേഖരൻ നായർ, സൈജു എന്നിവർ സംസാരിച്ചു. ചിത്രവിവരണം: പുളിമാത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണം ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.