കാട്ടാക്കട: പൂവച്ചൽ ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ യുദ്ധവിരുദ്ധ -ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ ഗോപിനാഥൻനായർ ഉദ്‌ഘാടനം ചെയ്തു. സോഷ്യൽ സയൻസ്, ഗാന്ധി ദർശൻ ക്ലബുകളാണ് സംഘാടകർ. വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സമാധാനത്തിെൻറ പ്രതീകമായി വെള്ളരിപ്രാവുകളെയും പറത്തി. യുദ്ധവിരുദ്ധ ദിനാചരണ റാലിയും ഉണ്ടായിരുന്നു. പി.ടി.എ പ്രസിഡൻറ് സുധീർ അധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീകാന്ത്, അധ്യാപകരായ ശ്രീജയ, പ്രിയ, പി.ടി.എ അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.