ചവറ: ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ശതാബ്്ദിയോടനുബന്ധിച്ച് നിർമിച്ച കെട്ടിടത്തിെൻറ രണ്ടാം നിലയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ജെ. ഷൈല, പ്രധാനാധ്യാപകൻ കെ. ശശാങ്കദൻ എന്നിവർ അറിയിച്ചു. പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികളെയും മികച്ച എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസറായി തെരഞ്ഞെടുത്ത സ്കൂളിലെ അധ്യാപകൻ നൗഷാദിനെയും അനുമോദിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ അവാർഡ് വിതരണം നടത്തും. മുൻ മന്ത്രി ഷിബു ബേബിജോണിെൻറ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപക്കാണ് രണ്ടാം നിലയുടെ നിർമാണം നടത്തിയതെന്ന് പി.ടി.എ പ്രസിഡൻറ് വീക്ഷണം രാധാകൃഷ്ണപിള്ള, സീനിയർ അസി. ജെ. ഏണസ്റ്റ്, അധ്യാപകൻ വിനോദ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.