തിരുവനന്തപുരം: കഴിത്ത സാമ്പത്തിക വർഷം 57.55 കോടിരൂപ സർക്കാർ ഓഫിസുകളുടെ വാടക ഇനത്തിൽ ചെലവഴിച്ചതായി മന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. കരാറുകാർക്ക് 1118.48 കോടിരൂപ കുടിശ്ശിക നൽകാനുണ്ട്. പൊതുമരാമത്ത് നിരത്ത്, പാലം വിഭാഗത്തിൽ 628.05 കോടി രൂപയും കെട്ടിട വിഭാഗത്തിൽ 388.83 കോടി രൂപയും ജലവിഭ വകുപ്പിൽ 102.10 കോടി രൂപയും കുടിശ്ശികയുണ്ട്. കയർ മേഖലയിൽ 2,90,523 പേർ ജോലി ചെയ്യുന്നു. കയർ സഹകരണ സംഘങ്ങളിൽ 2,54,320 പേരും സ്വകാര്യ സംരംഭകരായി 2647 പേരും വീടുകളിൽ ജോലി ചെയ്യുന്ന 33,646 പേരും ഉെണ്ടന്നും റോജി എം ജോൺ, സണ്ണി ജോസഫ്, ഒ. രാജഗോപാൽ എന്നിവരെ മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.