തിരുവനന്തപുരം: ദേശീയ ആരോഗ്യദൗത്യത്തിെൻറ നേതൃത്വത്തിൽ യുവാക്കളിൽ ലഹരിപദാർഥങ്ങളുടെ ദുരുപയോഗത്തിനെതിരെയും രക്തദാനം േപ്രാത്സാഹിപ്പിക്കുന്നതിെൻറയും ഭാഗമായി ഹെൽത്തി ഹ്യൂസ് അവബോധ പരിപാടി സംഘടിപ്പിച്ചു. ഇതിെൻറ ഭാഗമായി തമ്പാനൂർ ബസ് ടെർമിനലിൽ ശ്രീകാര്യം ലയോള കോളജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മേയർ അഡ്വ. വി.കെ. പ്രശാന്ത് ലഹരി ദുരുപയോഗത്തിനെതിരെയും രകതദാനത്തിനെക്കുറിച്ചും വിദ്യാർഥികൾക്ക് സന്ദേശംനൽകി. ഹിരോഷിമ-നാഗസാക്കി ദിനാചരണം തിരുവനന്തപുരം: അനുരഞ്ജനത്തിെൻറ പാതയിലൂടെ മാത്രമേ ലോകസമാധാനം സാധ്യമാകൂ എന്ന് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ പറഞ്ഞു. പട്ടം സെൻറ് മേരീസ് സ്കൂളിൽ നടന്ന ഹിരോഷിമ -നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടന്ന സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സൈനിക സഖ്യങ്ങളെക്കുറിച്ചും ഖത്തർ പ്രശ്നത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.