നാപ്കിൻ വെൻഡിങ് മെഷീനും വാട്ടർ പ്യൂരിഫയറും നൽകി

വർക്കല: ഗവ. മോഡൽ എച്ച്.എസ്.എസിന് ലയൺസ് ക്ലബ് . നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് ഹെഡ്മിസ്ട്രസ് ബിന്ദുവിന് ഉപകരണങ്ങൾ കൈമാറി. ലയൺസ് ക്ലബ് പ്രസിഡൻറ് എസ്. പ്രസാദ്, ലയൺസ് ക്ലബ് പ്രസിഡൻറ് സുവർണ പ്രഭാ സുഗതൻ എന്നിവർ സംബന്ധിച്ചു. പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു വർക്കല: ഇടവ മുസ്ലിം എച്ച്.എസിലെ 1984 ബാച്ചി​െൻറ പൂർവവിദ്യാർഥി സംഗമം 'ഒരുവട്ടം കൂടി' സംഘടിപ്പിച്ചു. സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി കൂട്ടായ്മ രണ്ടു ലക്ഷം രൂപ ചെലവിട്ട് സജ്ജീകരിച്ച രണ്ട് ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ മുൻ എം.എൽ.എ വർക്കല കഹാർ വിദ്യാർഥികൾക്കായി തുറന്നുകൊടുത്തു. പൂർവ അധ്യാപകരെ പൂർവവിദ്യാർഥി ഡോ. ശ്രീകുമാർ ആദരിച്ചു. സ്കൂൾ വളപ്പിൽ 33 ഫലവൃക്ഷ തൈകൾ നട്ടു. 1984ൽ സ്കൂൾ ചെയർമാനായിരുന്ന ബാഫഖി ഹുസൈൻ അധ്യക്ഷതവഹിച്ചു. ഡോ. ബിജു പ്രഭാകർ, ഡോ.എം.എം. ബഷീർ, വി. മധുസൂദനൻ നായർ, സൂര്യ കൃഷ്ണമൂർത്തി, സാഹിത്യകാരൻ െബന്യാമിൻ, ഹെഡ്മിസ്ട്രസ് അനിത, പൂർവവിദ്യാർഥി ഡോ. സാഹിർഷ, ഹേമമാലിനി, ടി. ബിന്ദു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എ. ബിജു സ്വാഗതവും സി.ജി. ജയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.