ജയലളിതയുടെ മണൽ ശിൽപം: കലക്ടർ, എസ്​.പി എന്നിവർക്ക്​ ഹൈകോടതി നോട്ടീസ്​

നാഗർകോവിൽ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് സ്ഥാപിച്ച മണൽ ശിൽപം മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ മദ്രാസ് ഹൈകോടതിയുടെ മധുര െബഞ്ച് കന്യാകുമാരി ജില്ല കലക്ടർക്കും ജില്ല പൊലീസ് സൂപ്രണ്ടിനും ഹൈവേ വകുപ്പ് അധികൃതർക്കും നോട്ടീസ് അയച്ചു. കന്യാകുമാരി സ്വദേശി മഹേഷാണ് യാത്രക്ക് ബുദ്ധിമുട്ടാകുന്ന മണൽ ശിൽപം മാറ്റണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച ഹൈകോടതി ജഡ്ജിമാരായ കെ.കെ. ശശീന്ദ്രൻ, ജി.ആർ. സ്വാമിനാഥൻ എന്നിവർ നോട്ടീസ് അയച്ചശേഷം വിചാരണ 28ലേക്ക് മാറ്റി. നേരത്തേ തടസ്സമുണ്ടാക്കുന്ന ശിൽപം മാറ്റണെന്നാവശ്യപ്പെട്ട് ഡി.എം.കെയും സമരം നടത്തിയിരുന്നു. ഇതിൽ ജില്ല ഭരണകൂടം ഉൾപ്പെടെയുള്ളവർ നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് മഹേഷ് പറഞ്ഞു. കന്യാകുമാരിതീരത്ത് കൗതുകമുണർത്തി ഡോൾഫിനുകൾ നാഗർകോവിൽ: കന്യാകുമാരി കടൽത്തീരത്ത് ഡോൾഫിനുകൾ എത്തിയത് ഏവരിലും കൗതുകമുണ്ടാക്കി. കഴിഞ്ഞദിവസം രാവിലെ എട്ടുമണിയോടെ വിവേകാനന്ദപ്പാറക്കും ചിന്നമുട്ടം തുറമുഖത്തിനുമിടയിലാണ് അമ്പതോളം ഡോൾഫിനുകളെ കാണാനായത്. ഇവ ഒന്നിനുപിറകിൽ മറ്റൊന്നായി പോവുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മൂന്നു മണിക്കൂറോളം ഡോൾഫിനുകൾ തീരത്ത് ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.