കൊല്ലം: സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോ- ഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ഒമ്പതാം സംസ്ഥാന സമ്മേളനത്തിെൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. നൗഷാദ് എം.എൽ.എ മുതിർന്ന സംസ്ഥാന നേതാക്കളെ പൊന്നാട അണിയിച്ചു. സംസ്ഥാന പ്രസിഡൻറായി ജി. മോഹനൻപിള്ളയെയും ജനറൽ സെക്രട്ടറിയായി മുണ്ടൂർ രാമകൃഷ്ണനെയും തെരഞ്ഞെടുത്തു. കെ.സി. കുഞ്ഞികൃഷ്ണൻ നായർ, പീറ്റർ മാത്യു, പി.വി. കരുണാകരൻ (വൈസ് പ്രസിഡൻറുമാർ), സി.എം. രവീന്ദ്രനാഥ്, എ.എം. സുശീല, പി.പുരുഷോത്തമക്കുറുപ്പ്, ജോസഫ് നമ്പാടൻ, എം. സുകുമാരൻ, ചേക്കോട് ബാലകൃഷ്ണൻ (സെക്രട്ടറിമാർ), സി.വി. വർഗീസ് (ട്രഷ.) എന്നിവരെയും തെരഞ്ഞെടുത്തു. ബൈക്കിൽ സഞ്ചരിച്ച് കഞ്ചാവ് വിൽപന നടത്തുന്നയാൾ പിടിയിൽ കൊട്ടാരക്കര: കൊട്ടാരക്കരയിലും പരിസര പ്രാദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തി വന്നിരുന്നയാൾ പിടിയിൽ. പുനലൂർ ചെമ്മന്തൂർ റസിയ മൻസിലിൽ നിസാം ആണ് (48) പിടിയിലായത്. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. റോബർട്ടിെൻറ നേതൃത്വത്തിെല എക്സൈസ് സംഘം 'ഒാപറേഷൻ റണ്ണിങ് ഫാസ്റ്റ്' എന്ന പേരിൽ നടത്തിയ പ്രത്യേക തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. 225 പൊതി കഞ്ചാവ് പിടിച്ചെടുത്തു. പൊതി കഞ്ചാവിന് 500 രൂപ നിരക്കിലാണ് കൊട്ടാരക്കര ടൗൺ, കിഴക്കേത്തെരുവ്, ചെങ്ങമനാട്, കുര എന്നീ പ്രദേശങ്ങളിൽ വിറ്റിരുന്നത്. ഭാര്യയെ വെട്ടി പരിക്കേൽപിച്ച കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർമാരായ ബാബുസേനൻ, പ്രേംനസീർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബാബു, ഗിരീഷ് കുമാർ, വിഷ്ണു, സന്തോഷ് കുമാർ എന്നിവർ റെയ്ഡിൽ പെങ്കടുത്തു. ബാലസാഹിത്യകാരന്മാരുടെ കൂട്ടായ്മ കൊല്ലം: എൻ.ബി.എസ് പുസ്തകോത്സവത്തോടനുബന്ധിച്ച് െകാല്ലം പബ്ലിക് ലൈബ്രറിയിൽ ബാലസാഹിത്യകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രഭാകരൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. എൻ. രാജൻനായർ അധ്യക്ഷതവഹിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ചെന്താപ്പൂരിെൻറ 'ഉണ്ണിക്കുട്ടെൻറ സ്വപ്നം' എന്ന ബാല കഥാസമാഹാരം പ്രഭാകരൻ പുത്തൂർ പ്രകാശനം ചെയ്തു. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള പുസ്തകം സ്വീകരിച്ചു. പ്രഫ. പൊന്നറ സരസ്വതി, ഉമ്മന്നൂർ ഗോപാലകൃഷ്ണൻ, വി.എം. രാജ്മോഹൻ, മണപ്പള്ളി ഉണ്ണികൃഷ്ണൻ, സന്തോഷ് പ്രിയൻ, അപ്പു മുട്ടറ, കുരീപ്പുഴ സിറിൾ എന്നിവർ സംസാരിച്ചു. പുന്തലത്താഴം ചന്ദ്രബോസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.