പ്രതി ഒളിവിൽ പേരൂര്‍ക്കട: രണ്ടാനച്ഛെൻറ ക്രൂരമായ പീഡനങ്ങളെതുടര്‍ന്ന് അവശനിലയിലായ ബാലനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ എട്ടു വയസ്സുകാരനാണ് രണ്ടാനച്ഛെൻറ ക്രൂരമര്‍ദനത്തിനും പീഡനത്തിനും ഇരയായത്. ഏതാനും മാസങ്ങളായി ഇയാള്‍ കുഞ്ഞിനെ പീഡിപ്പിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബെല്‍റ്റ് ഉപയോഗിച്ചും വിറക് കഷ്ണം ഉപയോഗിച്ചും മര്‍ദിച്ചത്തിന് പുറമെ ദേഹത്ത് പൊള്ളല്‍ ഏല്‍പിച്ച പാടുകളുമുണ്ട്. പീഡനത്തെ തുടര്‍ന്ന് ഇടതുകാല്‍, മുതുക്, കവിള്‍ത്തടം എന്നിവിടങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിനുപുറമെ തുടയില്‍ സാരമായ വ്രണവുമുണ്ട്. നേരത്തേ പലസ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു കുടുംബം. കഴിഞ്ഞമാസം കാട്ടാക്കടയിലെ വാടകവീട്ടില്‍ രണ്ടാനച്ഛന്‍ അരുണ്‍ എന്നറിയപ്പെടുന്ന സന്തോഷ് കുട്ടിയെ മാരകമായി മര്‍ദിച്ച് പരിക്കേല്‍പിക്കുകയും കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളുടെ ഭീഷണി കാരണം കുഞ്ഞ് പീഡനവിവരം ആരോടും പറഞ്ഞില്ല. വാഹനത്തില്‍നിന്ന് അബദ്ധത്തില്‍ വീണതാണെന്നും കുളിമുറിയില്‍ വഴുതി വീണതാണെന്നും പറയുകയായിരുന്നു. ആശുപത്രിയില്‍നിന്ന് മടങ്ങിയ കുഞ്ഞിനെ ഇയാള്‍ വീണ്ടും പലതവണ ഉപദ്രവിക്കുകയും കുട്ടി അവശനിലയിലാവുകയും ചെയ്തു. പേരൂര്‍ക്കട സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടി ഏതാനും ആഴ്ചകളായി സ്കൂളില്‍ എത്തിയിരുന്നില്ല. ഇതിനിടെ കുഞ്ഞിന് കടുത്ത പനിയും വന്നു. ഇതേതുടര്‍ന്ന് മാതാവിെൻറ അമ്മ കുട്ടിയെ പേരൂര്‍ക്കടയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി മൊഴിരേഖപ്പെടുത്തി. സംഭവത്തില്‍ കേസെടുക്കാന്‍ വെൽഫെയര്‍ കമ്മിറ്റി പൂജപ്പുര പൊലീസിന് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.