കൊല്ലം: കേരള സംഗീത അക്കാദമി സംഘടിപ്പിക്കുന്ന കഥകളതിസാദരം കഥാപ്രസംഗ ഉത്സവം 11 മുതൽ 13 വരെ കൊല്ലത്ത് നടക്കും. പ്രമുഖ കാഥികരുടെ കഥാപ്രസംഗങ്ങൾ, ശിൽപശാലകൾ, കഥാപ്രസംഗ മത്സരങ്ങൾ, മുതിർന്ന കാഥികരെ ആദരിക്കൽ തുടങ്ങി കഥാപ്രസംഗവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളാണ് മൂന്നുദിവസങ്ങളിലായി കടപ്പാക്കട സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ചിട്ടുള്ളത്. 10ന് വൈകീട്ട് അഞ്ച് മുതൽ കഥാപ്രസംഗം ചരിത്രവഴികളിലൂടെ വിഷയത്തിൽ ചിത്രപ്രദർശനം നടക്കും. 11ന് വൈകീട്ട് അഞ്ചിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കഥാപ്രസംഗ ഉത്സവം ഉദ്ഘാടനം ചെയ്യും. കാഥികരായ വി. ഹർഷകുമാർ, അയിലം ഉണ്ണികൃഷ്ണൻ, വസന്തകുമാർ സാംബശിവൻ, ചിറക്കര സലിംകുമാർ, പാലാ നന്ദകുമാർ എന്നിവർ ഓരോദിവസവും കഥാപ്രസംഗം അവതരിപ്പിക്കും. കഥാപ്രസംഗ മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9447706902, 938731050 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി ചെയർമാൻ മേയർ വി. രാജേന്ദ്രബാബു, വി. അജോയ്, മുഖത്തല ശിവജി, കെ.പി. സജിനാഥ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.