വള്ളക്കടവ്: . ചെറിയ റൂട്ടുകളിൽ എത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയാണ് ലക്ഷ്യം. 3000 ലിറ്റർ വെള്ളം ശേഖരിച്ച് പമ്പു ചെയ്യാൻ ശേഷിയുള്ള ടാങ്ക് യൂനിറ്റുകളാണ് ചാക്കയിലെ ഫയർസ്റ്റേഷനിൽ എത്തിയിരിക്കുന്നത്. വാഹനത്തിൽ ടാങ്ക് യൂനിറ്റുകൾ ഘടിപ്പിക്കുന്ന പണികൾ കൂടി പൂർത്തിയായിക്കഴിഞ്ഞാൽ ഇവ നിരത്തിലിറങ്ങും. ഇട റോഡുകളിലും ഫ്ലാറ്റുകൾക്കും കെട്ടിട സമുച്ചയങ്ങൾക്കിടയിലും കടന്നുചെല്ലാൻ കഴിയുമെന്നതാണ് മൊെെബൽ ടാങ്ക് യൂനിറ്റുകളുടെ പ്രതേ‍്യകത. നിലവിൽ ഇടറോഡുകളിലൂടെ പോകാൻ കഴിയുന്ന വാഹന സംവിധാനങ്ങളൊന്നും ഫയർഫോഴ്സിനില്ല. ചാലപോലെ ഇടുങ്ങിയ പ്രദേശങ്ങളിൽ തീപിടിത്തമുണ്ടായാലും ഫർഫോഴ്സിന് ഇനി എളുപ്പത്തിൽ തീയണക്കാം. തീ നിയന്ത്രണവിധേയമാക്കാൻ മാത്രമേ ഈ വാഹനം പ്രയോജനപ്പെടുത്താനാകൂ. ഇതിനു പുറമേ, മറ്റു ദുരന്തങ്ങൾ നേരിടുന്നതിനായി ഫയർഫോഴ്സ് വാങ്ങിയ മിനി വാട്ടർ മിക്സ് യൂനിറ്റുകൾ സെപ്റ്റംബറോടെ തലസ്ഥാനത്ത് എത്തും. പത്തരക്കോടി രൂപ ചെലവഴിച്ച് വാങ്ങിയ ഇവയിൽ ചിലത് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഡൽഹിയിലേക്ക് അയച്ചിരിക്കുകയാണ്. വാട്ടർ ടാങ്കും രക്ഷാപ്രവർത്തനത്തിനുള്ള ഹൈേഡ്രാളിക് ഉപകരണങ്ങളും വെള്ളം പമ്പു ചെയ്യുന്നതിനുള്ള അൾട്രാ ഹൈ പ്രഷർ പമ്പും ഘടിപ്പിക്കുന്നതിനായി ജൂലൈയിലാണ് ഡൽഹിക്കയച്ചത്. നിർമാണം പൂർത്തീകരിച്ച് ഇവയുടെ പ്രവർത്തനം തൃപ്തികരമെന്ന് കണ്ടാൽ ശേഷിക്കുന്ന വാട്ടർ മിക്സ് യൂനിറ്റുകളും സെപ്റ്റംബറിൽ ഡൽഹിക്ക് കൊണ്ടുപോകും. അതേസമയം, അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായി തലസ്ഥാനത്ത് ആറിടങ്ങളിൽ ഫയർ ആൻഡ് റെസ്ക്യൂ ഔട്ട്പോസ്റ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും രണ്ട് സ്ഥലങ്ങളിൽ സബ്സ്റ്റേഷൻ നിർമിക്കുമെന്നതും കടലാസിലൊതുങ്ങി. ബീമാപള്ളി, മുട്ടത്തറ, വേളി, ആറ്റുകാൽ, മെഡിക്കൽ കോളജ്, പള്ളിച്ചൽ എന്നിവിടങ്ങളിലാണ് പുതിയ ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാനായി തെരഞ്ഞടുത്തത്. അത്യാഹിത ഘട്ടങ്ങളിൽ തിരക്കേറിയ ഈ മേഖലകളിൽ എളുപ്പത്തിൽ സേവനമെത്തിക്കുകയായിരുന്നു ലക്ഷ്യം. ഒരു ഫയർ എൻജിനും ക്രൂവും അടങ്ങുന്നതാണ് ഔട്ട്പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.