ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ രേഖാമൂലം അറിയിച്ചു. ഉടമസ്ഥാവകാശ തർക്കം ഹൈകോടതിയുടെ പരിഗണനയിലാണ്. ഭൂമി സർക്കാറിലേക്ക് ഏറ്റെടുക്കുന്നതിന് സ്പെഷൽ ഓഫിസർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നടപടികൾ ആരംഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല തീർഥാടകരുടെ സൗകര്യാർഥമുള്ള നിർദിഷ്ട വിമാനത്താവളത്തിെൻറ സാധ്യതപഠനം നടത്താൻ കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തി. ആധികാരിക ഏജൻസിയെ തെരഞ്ഞെടുക്കാൻ കെ.എസ്.ഐ.ഡി.സി താൽപര്യപത്രം ക്ഷണിക്കുകയും കൺസൾട്ടൻറിനെ നിയമിക്കുന്നതിനുള്ള നിർദേശം സർക്കാറിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സർക്കാർ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.