മദ്യനയം തിരുത്തണം ^സുഗതകുമാരി

മദ്യനയം തിരുത്തണം -സുഗതകുമാരി തിരുവനന്തപുരം: നാടുമുഴുവനും ഇഷ്ടംപോലെ മദ്യമൊഴുക്കാൻ സർക്കാർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും സർവശക്തിയും സമാഹരിച്ച് ഇതിനെതിരെ രംഗത്തിറങ്ങണമെന്നും കവയിത്രി സുഗതകുമാരി ആവശ്യപ്പെട്ടു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ഏകദിന പഠന ശിബിരം ആർട്ട് ഒാഫ് ലിവിങ് കേരളാശ്രമത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഗതകുമാരി. ജനകീയ മുന്നണി ജില്ല ചെയർമാൻ അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഫാ. യൂജിൻ എച്ച്് പെരേര, ഫാ. ജോൺ അരീക്കൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. ലെനിൻരാജ്, ഫാ. വർഗീസ് മുഴുത്തേറ്റ്, പ്രഫ. കെ. സുശീല, ആർ. നാരായണൻ തമ്പി, എഫ്.എം. ലാസർ, ജോൺസൺ ഇടയാറന്മുള എന്നിവർ സംസാരിച്ചു. ഡോ. വേലായുധൻ, ഡോ. സജീവ് ചടയമംഗലം, കെ. രാമചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. അവകാശ പ്രഖ്യാപന സമ്മേളനം ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം അഖിലേന്ത്യ ഗാന്ധി സ്മാരകനിധി മുൻ ചെയർമാൻ പി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.