എ.​​െഎ.വൈ.എഫ്​ പ്രതിഷേധ സദസ്സ്​

തിരുവനന്തപുരം: കേന്ദ്ര സർക്കാറി​െൻറ ജനേദ്രാഹ നയങ്ങളെ ചെറുക്കാൻ യുവജന പ്രക്ഷോഭം അനിവാര്യമാണെന്ന് സി.പി.െഎ ദേശീയ കൗൺസിൽ അംഗം സി. ദിവാകരൻ എം.എൽ.എ. പാചകവാതക സബ്സിഡി നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എ.െഎ.വൈ.എഫ് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.പി.ഒക്ക് മുന്നിൽ നടന്ന പ്രതിഷേധ സദസ്സിൽ എ.െഎ.വൈ.എഫ് ജില്ല പ്രസിഡൻറ് എ.എസ്. ആനന്ദകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, എ. െഎ.വൈ.എഫ് ജില്ല സെക്രട്ടറി അരുൺ കെ.എസ്, എ. സാജൻ, ആർ.എസ്. ജയൻ, ഷിജി ഷാജഹാൻ, ആദർശ് കൃഷ്ണ, അഭിലാഷ് ആൽബർട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.