ശിവഗിരി എച്ച്.എസ്.എസിൽ അശോകവനം പദ്ധതി ആരംഭിച്ചു

വർക്കല: ശിവഗിരി എച്ച്.എസ്.എസിലെ 'അശോകവനം' പദ്ധതി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷതൈകളുടെ വ്യാപനത്തിന് സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. എൻ.എസ്.എസ് യൂനിറ്റ് നടപ്പാക്കുന്ന 'നമ്മുടെ സ്കൂളിൽ നമ്മുടെ പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീർഥ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, കൗൺസിലർ അഡ്വ. നീതുമോഹൻ, ഹെഡ്മിസ്ട്രസ് ബി. ലിസി എന്നിവർ സംസാരിച്ചു. സ്വാമി വിശാലാനന്ദ സ്വാഗതവും പ്രിൻസിപ്പൽ ബി. റോയി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.