പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിൽ നിയമാനുസൃത കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കാൻ അർഹതയുളള അപേക്ഷകളിന്മേൽ തീർപ്പുകൽപിക്കുന്നതിനുള്ള അദാലത് 14 ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. പെർമിറ്റിന് അപേക്ഷ നൽകിയവർ അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷ ക്ഷണിച്ചു പുനലൂർ: തെന്മല കൃഷി ഭവനിൽ കർഷക ദിനാചരണത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നു. ഇതിനായി എല്ലാ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒമ്പതിന് വൈകീട്ട് അഞ്ചിനകം അപേക്ഷ കൃഷി ഓഫിസിൽ ലഭിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. റേഷൻ വ്യാപാരികളുടെ യോഗം പുനലൂർ: പുനലൂർ താലൂക്കിലെ റേഷൻ വ്യാപാരികളുടെ പൊതുയോഗം തിങ്കളാഴ്ച രാവിലെ 10ന് വെട്ടിപ്പുഴ എൻ.എസ്.എസ് ഹാളിൽ നടക്കും. റേഷൻ വാതിൽപടി വിതരണത്തിലെ അരിയുടെ കുറവ് പരിഹരിക്കുക, ഏഴുമാസമായി മുടങ്ങിയ കമീഷൻ കുടിശ്ശിക ഉടൻ നൽകുക, ശമ്പള പാക്കേജ് ഉടൻ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.