രാഷ്​ട്രീയ സംഘർഷങ്ങൾക്കെതിരെ മതേതര കൂട്ടായ്​മ

* 13ന് തിരുവനന്തപുരത്ത് ശാന്തിയാത്രയും രാഷ്ട്രീയ സൗഹാർദ സമ്മേളനവും തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിലും തിരുവനന്തപുരം ജില്ലയിലും നടന്ന രാഷ്ട്രീയ സംഘർഷങ്ങളെ പ്രതിരോധിക്കാൻ മതേതര കൂട്ടായ്മ നടന്നു. ഇൗ മാസം 13ന് വൈകീട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ഗാന്ധിപാർക്ക് വരെ ശാന്തിയാത്ര നടത്താനും അഞ്ചിന് രാഷ്ട്രീയ സൗഹാർദ സമ്മേളനം സംഘടിപ്പിക്കുന്നതിനും ധാരണയായി. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ഒാർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആമുഖ പ്രഭാഷണം നടത്തി. പട്ടം ബിഷപ് ഹൗസിൽ നടന്ന മതേതര കൂട്ടായ്മയിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, പാളയം ഇമാം മൗലവി വി.പി.സുഹൈബ്, ബാലരാമപുരം വലിയപള്ളി ഇമാം പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, ബിഷപ് സാമുവൽ മാർ െഎറേനിയോസ്, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി പനവൂർ, ഫാ. യൂജിൻ പെരേര, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, ഡോ. ജോർജ് ഒാണക്കൂർ, ലൂർദ് പള്ളി വികാരി ഫാ. ജോസ് വിരുപ്പേൽ, കേരള ഗാന്ധിസ്മാരക നിധി സെക്രട്ടറി കെ.ജി. ജഗദീശൻ, മാർത്തോമ സഭ ട്രസ്റ്റി അഡ്വ. പ്രകാശ് പി. തോമസ്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കരമന മാഹീൻ, ചേംബർ ഒാഫ് കോമേഴ്സ് ട്രഷറർ ജോജി പനച്ചമൂട്ടിൽ, ഫാ. ജോൺ അരീക്കൽ, കേരള മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി പരീത് ബാവാഖാൻ, ജി. രാജ്മോഹൻ, അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, ജോൺസൺ ജെ. ഇടയാറന്മുള, ഭുവനചന്ദ്രൻ, കെ. മുരുകേശൻ, ഡി. പ്രകാശൻ, കെ.പി. മുഹമ്മദ് ഫൈസൽ, സൊഹറാബ് മലപ്പുറം, എസ്.ആർ. കൃഷ്ണകുമാർ, അബ്ദുൽ അസീസ്, ഗാന്ധിസ്മാരക നിധി പ്രതിനിധി രുക്മിണി രാമകൃഷ്ണൻ, അബ്രഹാം തോമസ്, ഫാ. ജോർജ് തോമസ്, സബീർ തിരുമല, നാഷനൽ േഫാറം ഫോർ പീപിൾ റൈറ്റ്സ് പ്രസിഡൻറ് പി. ജയദേവൻ നായർ, സെക്രട്ടറി സി. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.