തിരുവനന്തപുരം: പ്ലസ് വൺ കോഴ്സിന് 10 ശതമാനം സീറ്റ് വർധിപ്പിച്ച സാഹചര്യത്തിൽ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിേലക്ക് വർധിപ്പിച്ച സീറ്റുകൾ കൂടി പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇതിനുവേണ്ടി നിലവിലെ സോഫ്റ്റ്വെയർ അപ്ഗ്രേഡ് ചെയ്യണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ പറഞ്ഞു. അങ്ങനെ ചെയ്താൽ സീറ്റില്ലാത്തതിനാൽ വിദൂര സ്ഥലങ്ങളിൽ പ്ലസ് വണ്ണിന് ചേർന്നവർക്ക് മാർക്കിെൻറ അടിസ്ഥാനത്തിൽ വീടിനടുത്തേക്ക് മാറ്റംകിട്ടും. വിവേചനമുണ്ടാകാത്ത രീതിയിൽ അഡ്മിഷൻ നടത്തണമെന്ന് കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.