മേധാപട്​കർ നടത്തുന്ന നിരാഹാരസമരം ഒത്തുതീർപ്പാക്കണം​ ^സുഗതകുമാരി

മേധാപട്കർ നടത്തുന്ന നിരാഹാരസമരം ഒത്തുതീർപ്പാക്കണം -സുഗതകുമാരി തിരുവനന്തപുരം: നർമദ അണക്കെട്ടി​െൻറ ഉയരം വർധിപ്പിക്കാനുള്ള നീക്കം അവിടത്തെ സാധാരണ ജനങ്ങളെയും ആദിവാസികളെയും നിരാലംബരും കിടപ്പാടം ഇല്ലാത്തവരുമാക്കിത്തീർക്കുമെന്ന് പരിസ്ഥിതി പ്രവർത്തക ബി. സുഗതകുമാരി അഭിപ്രായപ്പെട്ടു. നർമദയെ രക്ഷിക്കാൻ മധ്യപ്രദേശിൽ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്ന മേധാപട്ക്കറുടെയും ഗ്രാമീണരുടെയും സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നർമദ സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ സമരത്തിലൂടെ കേരളജനത സമരക്കാരോടൊപ്പമാണെന്നതി​െൻറ തെളിവാണെന്നും അവർ അഭിപ്രായപ്പെട്ടു. സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, ആർ. അജയൻ, ടി. പീറ്റർ, എബി ജോർജ്,സോണിയ ജോർജ്, കെ.ജി. ജഗദീശൻ, വി. ഹരിലാൽ, കെ. ബിനു, എൻ.ഇ. ഗീത, സീറ്റാ ദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.