കോളജ്​ വിദ്യാർഥികൾക്കായി ഉപന്യാസമത്സരം

തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയും കേളപ്പൻ ഫൗേണ്ടഷനും സംയുക്തമായി കോളജ് വിദ്യാർഥികൾക്കായി നടത്തുന്ന ഉപന്യാസമത്സരത്തിലേക്ക് ലേഖനം ക്ഷണിക്കുന്നു. വിഷയം: സമകാലീന രാഷ്ട്രീയ സാമൂഹികാന്തരീക്ഷത്തിൽ കേളപ്പ‍​െൻറ പ്രസക്തി. 3000 വാക്കിൽ കവിയാത്ത ലേഖനം സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തോടുകൂടി ആഗസ്റ്റ് 10നകം സെക്രട്ടറി കേരള ഗാന്ധി സ്മാരക നിധി, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ലേഖനങ്ങൾക്ക് കാഷ്്പ്രൈസും സർട്ടിഫിക്കറ്റും നൽകും. ഫോൺ: 0471 2321786. വനപാലകരുടെ കലക്ടറേറ്റ് ധർണ തിരുവനന്തപുരം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷ​െൻറ നേതൃത്വത്തിൽ വനപാലകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും എട്ട് മണിക്കൂർ േജാലി വനം വകുപ്പിൽ ക്ലിപ്തപ്പെടുത്തണമെന്നാവശ്യപ്പെട്ടും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. ബിനുകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.ഇ. നജിമുദ്ദീൻ അധ്യക്ഷതവഹിച്ചു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എൻ. ബാബു, എൻ.ജി.ഒ അേസാസിയേഷൻ നോർത്ത് ജില്ല പ്രസിഡൻറ് എ.പി. സുനിൽ, എൻ.ജി.ഒ സംഘ് ജില്ല സെക്രട്ടറി കെ.പി. പ്രദീപ്, അസോസിയേഷ​െൻറ നേതാക്കളായ ഷിജു. എസ്.വി. നായർ, എസ്. സജ്ജയൻ, എ.പി. അനീഷുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജി. ബാലചന്ദ്രൻ നായർ സ്വാഗതവും ജില്ല ട്രഷറർ എ. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.