തിരുവനന്തപുരം: എൻ.സി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡൻറും എൽ.ഡി.എഫ് നേതാവും വാഗ്മിയുമായിരുന്ന ഉഴവൂർ വിജയെന അനുസ്മരിച്ചു. പാർലമെൻററി വ്യാമോഹം തീരെ ഇല്ലാത്ത നന്മയും മുനുഷ്യസ്നേഹവും നിറഞ്ഞ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് സുപരിചിതനായ നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നർമരസത്തിലൂടെ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം ജനങ്ങൾക്ക് പകർന്നുകൊടുത്ത ജനകീയ നേതാവായിരുന്നു ഉഴവൂർ വിജയനെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ആറ്റിങ്ങൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.െഎ നേതാവ് സി. ദിവാകരൻ എം.എൽ.എ, കോൺഗ്രസ് െഎ നേതാവ് കരകുളം കൃഷ്ണപിള്ള, എൽ.ഡി.എഫ് കൺവീനർ വി. ഗംഗാധരൻനാടാർ, കെ. ശങ്കരനാരായണപിള്ള, ഉഴമലയ്ക്കൽ വേണുഗോപാൽ, കെൽ ചെയർമാൻ അഡ്വ. വർക്കല, ബി. രവികുമാർ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.