വെളിച്ചമില്ലാതെ ആയിരംതെങ്ങ്^അഴീക്കൽ പാലം

വെളിച്ചമില്ലാതെ ആയിരംതെങ്ങ്-അഴീക്കൽ പാലം ഓച്ചിറ: രാത്രിയിൽ വെളിച്ചമില്ലാത്തത് ആയിരംതെങ്ങ്-അഴീക്കൽ പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നു. സൂനാമി ദുരന്തത്തെ തുടർന്ന് നിർമിച്ച പാലത്തിൽ സോളാർ പാനൽ ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. ലൈറ്റി​െൻറ ബാറ്ററികൾ പ്രത്യേകം പെട്ടിയിലാക്കി പൂട്ടിട്ട് സൂക്ഷിച്ചിരുെന്നങ്കിലും ബാറ്ററികൾ മോഷ്ടാക്കൾ കൈക്കലാക്കിയതോടെ സോളാർ പാനൽ ലൈറ്റുകൾ ഉപയോഗിക്കാൻ കഴിയാതെവന്നു. സന്ധ്യ കഴിഞ്ഞാൽ പാലം വഴിയുള്ള കാൽനടയാത്രക്കാർക്ക് ഭയമാണ്. സാമൂഹികവിരുദ്ധരുടെ വിഹാരമാണ് പാലം. അഴീക്കൽ ബീച്ച്, ഫിഷിങ് ഹാർബർ, അമൃതാനന്ദമയീമഠം എന്നിവിടങ്ങളിലേക്കുള്ള യാത്ര ഈ പാലത്തിൽ കൂടിയാണ്. സോളാർ ലൈറ്റുകൾ മാറ്റി വൈദ്യുതി ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.