കെ.എം.വൈ.എഫ്​ മാനവികസംഗമം കടയ്​ക്കലിൽ

കടയ്ക്കൽ: 'ഫാഷിസ്റ്റ് കൊലവിളി മതേതര ഇന്ത്യ കാവലിരിക്കുക' എന്ന പ്രമേയത്തിൽ കെ.എം.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയി​െൻറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് നാലിന് കടയ്ക്കലിൽ മാനവികസംഗമം നടത്തും. കടയ്ക്കൽ പ്രൈവറ്റ് ബസ്സ്റ്റാൻഡ് മൈതാനിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദി​െൻറ അധ്യക്ഷതയിൽ നടക്കുന്ന സംഗമം മാധ്യമ നിരൂപകൻ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം വെള്ളാർവട്ടം ശെൽവരാജ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, കണ്ണനല്ലൂർ നാഷിദ് ബാഖവി, എ. നിസാറുദ്ദീൻ നദ്വി, എൻ.എം. ജാബിർ ബാഖവി, എ.എം. യൂസുഫുൽ ഹാദി എന്നിവർ സംസാരിക്കും. ഡോക്യുമ​െൻററി പ്രദർശനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.