കുണ്ടറ മണ്ഡലത്തിലെ റോഡുകൾ രാജ്യാന്തര നിലവാര​ത്തിലേക്കുയർത്തും ^മന്ത്രി

കുണ്ടറ മണ്ഡലത്തിലെ റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തും -മന്ത്രി കൊട്ടിയം: കുണ്ടറ മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം രാജ്യാന്തര നിലവാരത്തിലേക്കുയർത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നബാർഡ് പദ്ധതിയിൽപെടുത്തി 500 ലക്ഷം രൂപ മുടക്കി പുനർനിർമിക്കുന്ന ഉമയനലൂർ-പുതുച്ചിറ-ഡീസൻറ്മുക്ക് -കല്ലുവെട്ടാംകുഴി റോഡി​െൻറ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റോഡുകൾ പുനർനിർമിച്ചശേഷം വെട്ടിപ്പൊളിക്കാൻ ഒരുവകുപ്പിനെയും അനുവദിക്കില്ല. കോടികൾ മുടക്കിയുള്ള കണ്ണനല്ലൂർ ജങ്ഷ​െൻറ വികസനത്തിനുള്ള നടപടിയായി. മണ്ഡലത്തിൽ നടപ്പാക്കുന്ന 'ഇടം'പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുത്തൂർ രാജൻ, സുലോചന, വസന്താബാലചന്ദ്രൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ. സുഭഗൻ, ലാലാ ആറാട്ടുവിള, ജി. വേണുഗോപാലപിള്ള എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ എൻ.ആർ. ശോഭ റിപ്പോർട്ട് അവതരിപ്പിച്ചു. തൃക്കോവിൽവട്ടം പഞ്ചായത്ത് വൈസ്പ്രസിഡൻറ് സുകു സ്വാഗതവും പഞ്ചായത്ത് അംഗം അജിത്കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.