കാഞ്ഞിരംകുളം: മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ വിദ്യാർഥി, കരുംകുളം കല്ലുമുക്കു പുതുവൽ പുരയിടത്തിൽ ഫ്രാങ്ക്ലിെൻറ മകൻ പ്രദീപിെൻറ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞത്തിന് സമീപം മുല്ലൂർ ഭാഗത്ത് ഉൾക്കടലിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളികളുടെയും തീരദേശ പൊലീസിെൻറയും സഹായത്തോടെ കരയിലെത്തിച്ചു. മീൻപിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും പോയി മൃതദേഹം കരയിലേക്കു കൊണ്ടുവരികയായിരുന്നു. 29ന് പുലർച്ചെയായിരുന്നു അപകടം. മീൻ പിടിക്കുന്നതിനിടെ വള്ളംമറിയുമെന്ന് കരുതി പ്രദീപും പിതാവും കടലിൽ ചാടുകയായിരുന്നു. പിതാവിനെ മറ്റ് ബോട്ടുകാർ രക്ഷിച്ചു. അന്നുമുതൽ പ്രദീപിനുവേണ്ടിയുള്ള െതരച്ചിൽ തുടങ്ങിയിരുന്നു. ഉച്ചക്ക് രണ്ടരയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കരുംകുളം സെൻറ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. പ്രദീപ് പഠിച്ചിരുന്ന പൂവാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സകൂളിലെ വിദ്യാർഥികളെത്തി സഹപാഠിക്ക് അന്ത്യോപചാരം അർപ്പിച്ചു. പ്രിയ ശിഷ്യന് വിടനൽകാൻ അധ്യാപകരും എത്തിയിരുന്നു. സ്കൂളിന് ഇന്നലെ അവധിയായിരുന്നു. പ്രദീപിെൻറ സഹോദരിമാരായ പ്രതീഷയും പ്രിയയും പഠിക്കുന്ന സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും തുടങ്ങി നാടിെൻറ നാനാതുറകളിലുള്ളവർ പ്രദീപിെൻറ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനെത്തി. മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രദീപിെൻറ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.