വിമുക്തഭട​െൻറ മരണം: പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേ​െസടുക്കണം ^രമേശ് ചെന്നിത്തല

വിമുക്തഭട​െൻറ മരണം: പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേെസടുക്കണം -രമേശ് ചെന്നിത്തല തിരുവനന്തപുരം: വാഹനപരിശോധനക്കിടയില്‍ സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചീനവിള മഹാത്മ ഗ്രന്ഥശാലക്ക് സമീപം പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്തിയിെല്ലന്നാരോപിച്ച് വിമുക്തഭടനായ വിക്രമന്‍നായരെ തടയുകയും തുടർന്ന് ഓടിച്ച സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് ഇദ്ദേഹം മരിക്കുകയായിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വാഹനയാത്രക്കാരെ പരിശോധനയുടെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നത് വര്‍ധിച്ചുവരികയാണ്. ഇൗ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചേ വാഹന പരിശോധന നടത്താവൂ എന്നും മുഖ്യമന്ത്രി ഇടപെട്ട്് പൊലീസിന് കര്‍ശനനിര്‍ദേശം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.