ക്ലസ്റ്റർ അധ്യാപക പരിശീലനം ബഹിഷ്കരിക്കും -കെ.പി.എസ്.ടി.എ തിരുവനന്തപുരം: ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിക്കാൻ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. ആറാം പ്രവൃത്തിദിന പരിശീലനങ്ങൾ ഒഴിവാക്കുമെന്ന മുൻ തീരുമാനം അട്ടിമറിച്ച് അധ്യാപകരുടെ അവകാശം കവർന്നെടുക്കുന്നതിനെതിരെയാണ് ബഹിഷ്കരണം. പ്രസിഡൻറ് പ്രദീപ് നാരായൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം. സലാഹുദ്ദീൻ, വട്ടപ്പാറ അനിൽ, ജെ. മുഹമ്മദ് റാഫി, ജില്ല സെക്രട്ടറി എൻ. രാജ്മോഹൻ, േജാൺ മാത്യു എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.