'എസ്​.ബി.​െഎ സമരം ഒത്തുതീർപ്പാക്കണം'

തിരുവനന്തപുരം: അന്യായമായ സ്ഥലംമാറ്റങ്ങൾക്കും മുൻ അസോസിയേറ്റ് ബാങ്ക് ജീവനക്കാരോടുള്ള വിവേചനങ്ങൾക്കുമെതിരെ സ്റ്റേറ്റ് ബാങ്കിൽ നടക്കുന്ന സമരം ചർച്ചകളിലൂടെ ഒത്തുതീർപ്പാക്കണമെന്ന് െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.െഎ.ബി.ഇ.എ) ആഭിമുഖ്യത്തിൽ നടക്കുന്ന സത്യഗ്രഹത്തി​െൻറ ഒമ്പതാംദിവസത്തിൽ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.െഎ.ടി.യു.സി സെക്രട്ടറി കെ.പി. ശങ്കരദാസ്, എച്ച്.എം.എസ് ദേശീയ സമിതി അംഗം അഡ്വ. ജോർജ് േതാമസ്, എ.കെ.എസ്.ടി.യു മുൻ പ്രസിഡൻറ് ആർ. ശരത്ചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ബാങ്ക് യൂനിയൻ നേതാക്കളായ അനിയൻ മാത്യു, കെ.എസ്. കൃഷ്ണ, ആർ. ചന്ദ്രശേഖരൻ, ജി.വി. ശരത്ചന്ദ്രൻ, എസ്. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.