ഒ. രാജഗോപാലി​െൻറ ഒാഫിസ്​ ആക്രമണം: ബി.ജെ.പി വാദം പൊളിഞ്ഞതായി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒ. രാജഗോപാൽ എം.എൽ.എയുടെ ഒാഫിസ് ആക്രമിച്ചത് ബ്ലേഡ് മാഫിയ ആണെന്നുള്ള വീട്ടുടമസ്ഥ​െൻറ വെളിപ്പെടുത്തലോടുകൂടി സി.പി.എം ആണെന്ന ബി.ജെ.പി വാദം പൊളിഞ്ഞതായി സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. ഇതി​െൻറ അടിസ്ഥാനത്തിൽ ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന എം.എൽ.എയുടെ പ്രസ്താവന പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീറമൺകര കോളജ് ഒാഫിസിന് സമീപമുള്ള ഒാഫിസ് ജൂലൈ അഞ്ചിനാണ് ഒരുസംഘം ആക്രമിച്ചത്. ഇതിന് പിന്നിൽ സി.പി.എം ആണെന്നാണ് ഒ. രാജേഗാപാലും ബി.ജെ.പിയും ആരോപിച്ചത്. എന്നാൽ, ത​െൻറ വീട് ആക്രമിച്ചത് ബ്ലേഡ് മാഫിയ ആണെന്നും അവർ ഇപ്പോഴും അതിനുള്ള ശ്രമം നടത്തുകയാണെന്നും കാണിച്ച് പ്രതികളുടെ പേര് സഹിതം അധ്യാപകനായ അനിൽകുമാർ കരമന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. സമാധാന സന്ദേശങ്ങള്‍ പാഴ്‌വാക്കാകുന്നു --നെയ്യാറ്റിന്‍കര സനല്‍ തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.എം--ബി.ജെ.പി സംഘര്‍ഷം ഒഴിവാക്കാന്‍ നേതാക്കള്‍ അടച്ചിട്ട മുറിയില്‍ കൈകൊടുത്താല്‍ തീരില്ലെന്നതി​െൻറ തെളിവാണ് വ്യാഴാഴ്ച കാട്ടാക്കടയില്‍ സി.ഐ.ടി.യു നേതാവി​െൻറ വീടിനുനേരെയുണ്ടായ ബോംബേറെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍. അണികള്‍ക്കിടയില്‍ സമാധാനത്തി​െൻറ സന്ദേശമെത്തിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നില്ല. അക്രമത്തില്‍ മേല്‍ക്കൈ നേടിയെടുക്കുമ്പോള്‍ മാത്രമാണ് സി.പി.എം സമാധാന ചര്‍ച്ച നടത്തുന്നത്. കണ്ണൂരില്‍ ഉള്‍പ്പെടെ നടക്കുന്നത് അതാണ്. കണ്ണൂര്‍ മോഡല്‍ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും നടത്തി പരിചയമുള്ള നേതാവ് മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് നല്‍കുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണ് അണികളും പൊലീസും പ്രവര്‍ത്തിക്കുന്നത്. പൊലീസിനെ സ്വതന്ത്രമായി വിട്ടാല്‍ തീരാവുന്ന സംഘര്‍ഷമേ തിരുവനന്തപുരത്തുള്ളൂ. എന്നാല്‍, പൊലീസി​െൻറ കൈകള്‍ വരിഞ്ഞുകെട്ടി സഖാക്കള്‍ നീതി നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.