കാട്ടാക്കട-: കാര്യോട് -കുമ്പിള്‍ തോട്ടില്‍ കോട്ടൂരിനടത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് 50 കിലോ ഭാരമുള്ള കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം വനപാലകരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. കേസും നൂലാമാലകളും ഭയന്നാണ് മറവുചെയ്യാന്‍ തങ്ങൾ തയാറാകാത്തതെന്ന് തദ്ദേശവാസികള്‍ പറയുന്നു. നിരവധിപേര്‍ കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന തോടാണിത്. വേനലില്‍ തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങിയപ്പോള്‍ നെയ്യാര്‍ഡാമില്‍നിന്ന് വെള്ളമെടുത്ത് കാര്യോട് -കുമ്പിള്‍ മൂട് തോട് വഴിയാണ് അരുവിക്കരയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.