കൊല്ലം: അഷ്ടമുടിക്കായലിൽ കുപ്പി പെറുക്കാൻ ഇറങ്ങിയയാൾ ചളിക്കുണ്ടിൽ കഴുത്തറ്റം മുങ്ങി. ആശ്രാമം സ്വദേശി ശ്രീനിവാസനാണ് (70) ചളിക്കുണ്ടിൽ മുങ്ങിയത്. ആശ്രാമം ലിങ്ക് റോഡിന് സമീപം അഷ്ടമുടിക്കായൽ അവസാനിക്കുന്ന ഭാഗത്ത് വ്യാഴാഴ്ച രാവിലെ 9.50നാണ് സംഭവം. കായൽ കരയിൽ കിടന്ന കുപ്പികൾ പെറുക്കിയശേഷം പതുക്കെ കായലിലേക്ക് ഇറങ്ങുകയായിരുന്നു. ഈ ഭാഗത്ത് മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നതിനാൽ ആഴം കൃത്യമായി അറിയില്ലായിരുന്നു. മുന്നോട്ടു നീങ്ങുന്നതിനിടെ ശ്രീനിവാസൻ ചളിക്കുണ്ടിൽ അകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൈയും കാലുമിളക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂടുതൽ പുതയുകയായിരുന്നു. നിലവിളികേട്ട വഴിയാത്രക്കാർ ഉടൻ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം റോപ്പ് എറിഞ്ഞ് കരയിലേക്ക് അടുപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.