മുസ്​ലിംലീഗ് ജില്ല ​പ്രസിഡൻറ്​ എം. അൻസാറുദ്ദീൻ, വൈ. നൗഷാദ് ജനറൽ സെക്രട്ടറി

കൊല്ലം: പുതിയ മെംബർഷിപ്പി​െൻറ അടിസ്ഥാനത്തിൽ മുസ്ലിംലീഗ് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എം. അൻസാറുദ്ദീനെ പ്രസിഡൻറായും നൗഷാദ് യൂനുസിനെ ജനറൽ സെക്രട്ടറിയായും എം.എ സലാമിനെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: വട്ടപ്പാറ നാസിമുദ്ദീൻ, എ. അബ്്ദുൽ റഹ്മാൻ, കെ.യു. ബഷീർ, എൻ.എൻ. റാവുത്തർ (വൈസ് പ്രസി), വരവിള നവാസ്, പുന്നല ഇബ്രാഹീംകുട്ടി, തോപ്പിൽ ജമാലുദ്ദീൻ, ചാത്തിനാംകുളം സലീം (സെക്ര). ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എ ഡോ. എ. യൂനുസ്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ല തെരഞ്ഞെടുപ്പ് സമിതി കൺവീനറും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്. ഹംസ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.