കാട്ടാക്കട: പൊലീസിെൻറ വാഹനപരിശോധനക്കിടെ സ്‌കൂട്ടർ യാത്രികന്‍ അപകടത്തില്‍ മരിച്ച സംഭവത്തിൽ മാറനല്ലൂർ അഡീഷനൽ എസ്.ഐക്കും രണ്ട് പൊലീസുകാർക്കുമെതിരെ അന്വേഷണം ആരംഭിച്ചു. മലയിന്‍കീഴ് അണപ്പാട് പൂവൻപറമ്പ് വിനായകയിൽ വിക്രമൻനായരാണ് (65) ബുധനാഴ്ച രാത്രി അപകടത്തില്‍ മരിച്ചത്. സംഭവമറിഞ്ഞെത്തിയ വിക്രമൻനായരുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പോങ്ങുംമൂട് -കാട്ടാക്കട റോഡ് ഉപരോധിച്ചിരുന്നു. അപകടത്തിൽപെട്ട വിമുക്തഭടെൻറ മൃതദേഹം കണ്ടല സഹകരണ ആശുപത്രിയിെലത്തിച്ചശേഷം പൊലീസ് മുങ്ങിയെന്നാരോപിച്ചായിരുന്നു ഉപരോധം. ആശുപത്രിയിൽ ആർ.ഡി.ഒ എത്തിയാലേ മൃതദേഹം മാറ്റുവെന്നും നാട്ടുകാർ നിലപാടെടുത്തിരുന്നു. തുടർന്ന് ഡെപ്യൂട്ടി കലക്‌ടർ ബൈജു സ്ഥലത്തെത്തി സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്നും മൃതദേഹ പരിശോധനക്ക് ഉത്തരവാദപ്പെട്ടവരെത്തുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്നാണ് വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ റോഡ് ഉപരോധം അവസാനിപ്പിച്ചത്. മെഡിക്കൽകോളജ് ആശുപത്രിയിൽ ആർ.ഡി.ഒയുടെ നിർദേശാനുസരണം മൃതദേഹം തഹസിൽദാർ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.