വർക്കല: സംസ്ഥാനത്തെ കായികാധ്യാപകർ കായികമേളകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചതായി ഡിപ്പാർട്ട്മെൻറൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് എം. സുനിൽകുമാർ അറിയിച്ചു. കായികാധ്യാപക തസ്തികാനിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിച്ച് തസ്തികകൾ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്ത സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. എട്ടിന് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു. കൂടാതെ എല്ലാ റവന്യൂ ജില്ല, ഉപജില്ല സ്കൂൾ ഗയിംസ് അസോസിയേഷെൻറ സെക്രട്ടറിമാർ രാജിെവക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. പെരുമ്പാമ്പിനെ പിടികൂടി പാലോട്: കൂടിനുള്ളിൽ കടന്ന് കോഴികുഞ്ഞിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാരും വനപാലകരും ചേർന്ന് പിടികൂടി. പാലോട് കള്ളിപ്പാറ സുഭാഷിെൻറ റോസ് വില്ലയിലെ കോഴിക്കൂട്ടിൽനിന്നാണ് വ്യാഴാഴ്ച വൈകീട്ട് 3.30ന് വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ സനൽകുമാറും നാട്ടുകാരും ചേർന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. മൂന്ന് വയസ്സുള്ള പെൺപെരുമ്പാമ്പിനെ ഉൾവനത്തിൽ തുറന്നുവിടുമെന്ന് സനൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.