ആറ്റിങ്ങല്‍: . കൊല്ലം ചന്ദനതോപ്പ് പോച്ചവിള താഴത്തില്‍ ഒസേലാ മന്‍സിലില്‍ ജിം ഷാജി എന്ന ഷാജഹനെ (50) തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് പിടികൂടി. അറസ്റ്റോടെ ആറ്റിങ്ങല്‍, മംഗലപുരം, കൊട്ടിയം, കുണ്ടറ, കിളിമാനൂര്‍ സ്റ്റേഷനുകളിലെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടായതായി ആറ്റിങ്ങല്‍ എസ്.ഐ തന്‍സീം പറഞ്ഞു. കണിയാപുരത്ത് ഒരുവർഷം മുമ്പ് നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഷാജഹാനും മീശമാധവന്‍ എന്ന ഷംനാദുമായിരുന്നെന്ന് സൂചന ലഭിച്ചിരുന്നു. മാര്‍ച്ചിൽ കൊല്ലം കരിക്കോട് ടി.കെ.എം കോളജിനോട് ചേര്‍ന്നുള്ള അബ്ദുല്‍ ഖാദറിെൻറ വീട്ടില്‍നിന്ന് വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും അടക്കം അഞ്ചുലക്ഷം രൂപയിലധികം സാധനങ്ങള്‍ കവന്നകേസിൽ ഇവരെ കിളിക്കൊല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന്, ജാമ്യത്തിലിറങ്ങി കൊല്ലത്തെ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തുകയായിരുന്നു. ആറ്റിങ്ങല്‍ സി.ഐ എം. അനില്‍കുമാറിെൻറ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഒളിവിലായിരുന്ന ഷാജഹാനെ പിടികൂടിയത്. ഷംനാദിനെ കിളിക്കൊല്ലൂര്‍ പെലീസും പിടികൂടിയിട്ടുണ്ട്. റൂറല്‍ എസ്.പി പി. അശോക്കുമാറിെൻറ നിർദേശപ്രകാരം ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യ, സി.ഐ എം. അനില്‍കുമാര്‍, എസ്.ഐ തന്‍സീം അബ്ദുല്‍ സമദ്, ഷാഡോ എസ്.ഐ സിജു കെ.എല്‍. നായര്‍, ഷാഡോ പൊലീസ് ഓഫിസര്‍മാരായ ദിലീപ്, ഫിറോസ്, ബിജുകുമാര്‍, ബിജു ഹക്ക്, റിയാസ്, ജ്യോതിഷ്, സന്തോഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.