വീട്ടമ്മയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തി

കഴക്കൂട്ടം: ഗൃഹനാഥയുടെ രണ്ട് ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം വീട്ടിൽ കണ്ടെത്തി. ചേങ്കോട്ടുകോണത്തിനുസമീപം ഇടത്തറ പാപ്പാല ലീലാ സദനത്തിൽ ലീലാമ്മ (67)യുടെ മൃതദേഹമാണ് വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ ലീലാമ്മയുടെ ഏക മകൻ തുളസീധരനെ മദ്യപിച്ച് ബോധരഹിതനായും കണ്ടെത്തി. ഇയാളെ കഴക്കൂട്ടെത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച ലീലാമ്മ മകൻ തുളസീധരനൊപ്പമാണ് താമസിച്ചിരുന്നത്. ചായക്കട ജീവനക്കാരനാണ് തുളസീധരൻ. ദിവസങ്ങൾക്ക് മുമ്പ് ലീലാമ്മയ്ക്ക് പനിബാധിച്ച് കിടപ്പിലായിരുന്നുവെന്നും രണ്ട് ദിവസം മുമ്പ് വരെ ലീലാമ്മയെ പുറത്ത് കണ്ടിരുന്നതായും അയൽവാസികൾ പറയുന്നു. തുളസീധരൻ കടയിൽ പോകാത്തതിനാൽ സുഹൃത്തുക്കൾ തിരക്കിവന്നപ്പോഴണ് സംഭവം അറിയുന്നത്. വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് തയാറാക്കിയശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.