കാര്‍ഷികരംഗത്ത് മാതൃക സൃഷ്​ടിച്ച് അവനവഞ്ചേരി

ആറ്റിങ്ങല്‍: കാര്‍ഷിക രംഗത്ത് മാതൃക സൃഷ്ടിച്ച് അവനവഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ 'വയലുല്‍സവം'. അവനവഞ്ചേരി ഗവ. ഹൈസ്‌കൂള്‍ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പ്രോജക്ടി​െൻറ നേതൃത്വത്തില്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് നടത്തുന്ന നെല്‍കൃഷിയുടെ ഞാറുനടീലാണ് നടന്നത്. മുദാക്കല്‍ ഗ്രാമ പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും സഹകരണത്തോടെയാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം വിജയകരമായി സംഘടിപ്പിച്ച ജൈവ പച്ചക്കറി കൃഷിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വര്‍ഷം നെല്‍കൃഷി കൂടി ചെയ്യാന്‍ തീരുമാനിച്ചത്. ഊരുപൊയ്ക കൊച്ചു പരുത്തിയില്‍ കട്ടയില്‍കോണം പാടശേഖര സമിതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്രി ഫ്രണ്ട്‌സ് ഏര്‍പ്പെടുത്തിയ വിതുര ബേബി സ്മാരക കൃഷിപാഠം പുരസ്‌കാരവും കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡി​െൻറ ഹരിത വിദ്യാലയ പുരസ്‌കാരവും അവനവഞ്ചേരി സ്‌കൂളിന് ലഭിച്ചിരുന്നു. 'ഉമ' ഇനത്തില്‍പെട്ട വിത്താണ് ഉപയോഗിച്ചത്. നെൽകൃഷിയുടെ എല്ലാ ഘട്ടങ്ങളും കാഡറ്റുകള്‍ നേരിട്ടാണ് ചെയ്യുന്നത്. ആ മേഖലയിലെ മുതിര്‍ന്ന കര്‍ഷകനായ രഘുനാഥന്‍ ഉപദേശങ്ങളും നിർദേശങ്ങളുമായി കുട്ടികള്‍ക്കൊപ്പമുണ്ട്. മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.ആര്‍. വിജയകുമാരി ഞാറുനട്ട് വയലുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.ടി. സുഷമാ ദേവി, പി.ടി.എ പ്രസിഡൻറ് കെ.ജെ. രവികുമാര്‍, ഹെഡ്മിസ്ട്രസ് എം.എസ്. ഗീതപത്മം, മുദാക്കല്‍ കൃഷി ഓഫിസര്‍ നൗഷാദ്, അധ്യാപകരായ എന്‍. സാബു, എസ്.ഡി. കല, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ശ്രീജന്‍, കൃഷി വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.