ഫാഷിസ്​റ്റ്​ വിരുദ്ധ റാലി പ്രചാരണ ജാഥ അഞ്ചുമുതൽ

തിരുവനന്തപുരം: ഫാഷിസ്റ്റ് കൊലവിളി, മതേതര ഇന്ത്യ കാവലിരിക്കുക എന്ന പ്രമേയത്തിൽ കെ.എം.വൈ.എഫ് സംസ്ഥാനവ്യാപകമായി നടത്തുന്ന കാമ്പയിനി​െൻറ സമാപനത്തോടനുബന്ധിച്ച് ഇൗമാസം 10ന് തിരുവനന്തപുരത്ത് ഫാഷിസ്റ്റ് വിരുദ്ധ ബഹുജന റാലിയും സംഗമവും നടത്തും. പരിപാടിയുടെ പ്രചാരണാർഥം ഇൗമാസം അഞ്ചുമുതൽ എട്ടുവരെ തിരുവനന്തപുരം ജില്ലയിൽ പ്രചാരണ ജാഥ നടത്തും. അഞ്ചിന് പനവൂർ വെള്ളാഞ്ചിറ എൻ.എം. ഉസ്താദ് നഗറിൽ നിന്നാരംഭിക്കുന ജാഥ കല്ലമ്പലത്ത് സമാപിക്കും. ആറിന് വർക്കല മന്നാനിയയിൽനിന്ന് തുടങ്ങി പൂന്തുറയിലും ഏഴിന് വിഴിഞ്ഞത്ത് നിന്നാരംഭിച്ച് പനച്ചമൂട്ടിലും എട്ടിന് പൂവച്ചൽ നിന്ന് തുടങ്ങി പനവൂരിലും സമാപിക്കും. 10ന് നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിയിൽ പതിനായിരങ്ങൾ പെങ്കടുക്കും. തുടർന്ന് പുത്തരിക്കണ്ടത്ത് നടക്കുന്ന സംഗമം മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.